കോട്ടയം; സ്വത്തുതർക്കത്തിന്റെ പേരിൽ സഹോദരനെ വെടിവെച്ച് കൊന്നു. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. കാഞ്ഞിരപ്പള്ളി കരിമ്പാനായിൽ രഞ്ജു കുര്യനാണ് വെടിയേറ്റ് മരിച്ചത്. രഞ്ജുവിന്റെ സഹോദരൻ ജോർജ് കുര്യനാണ് വെടിവെച്ചത്.
ഇവരുടെ മാതൃസഹോദരൻ മാത്യു സക്കറിയ്ക്കും വെടിയേറ്റു. സംഭവത്തിൽ പ്രതി ജോർജ് കുര്യൻ പോലീസ് പിടിയിലായി.
ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.കൊല്ലപ്പെട്ട രഞ്ജു കുര്യന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ മാത്യു സ്കറിയയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments