മോസ്കോ: ചൈനീസ് പേയ്മെന്റ് സിസ്റ്റം ഉപയോഗിച്ച് കാർഡുകൾ പുറത്തിറക്കാനൊരുങ്ങി റഷ്യയിലെ മുൻനിര ബാങ്കുകൾ. വിസ, മാസ്റ്റർ കാർഡ് എന്നിവയുടെ സേവനങ്ങൾ റഷ്യയിൽ നിർത്തലാക്കുമെന്ന് അറിയിച്ചതോടെയാണ് പുതിയ നീക്കം.
യുക്രെയ്നിൽ റഷ്യ സൈനിക നടപടി ആരംഭിച്ച സാഹചര്യത്തിലായിരുന്നു വിസ, മാസ്റ്റർകാർഡ് എന്നീ പെയ്മെന്റ് കാർഡുകളുടെ സേവനം നിർത്തലാക്കുമെന്ന് അറിയിച്ചത്. ഇതോടെ റഷ്യയിലെ മുൻനിര ബാങ്കുകളായ സ്ബെർപാങ്ക്, ടിങ്കോഫ് എന്നിവർ ചൈനയുടെ യൂണിയൻ പേ സിസ്റ്റം പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്.
റഷ്യയ്ക്ക് പുറത്ത് വിനിമയം നടത്തുമ്പോഴും വിദേശ വെബ്സൈറ്റുകൾ വഴി ഇടപാടുകൾ നടത്തുമ്പോഴും വിസ, മാസ്റ്റർകാർഡ് എന്നിവ പ്രവർത്തനരഹിതമാകുമെന്ന് റഷ്യൻ സെൻട്രൽ ബാങ്ക് അറിയിച്ചിരുന്നു. വിസ, മാസ്റ്റർകാർഡ് എന്നീ കമ്പനികൾ കൂടാതെ അമേരിക്കൻ എക്സ്പ്രസും റഷ്യയിൽ സേവനം നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments