ശ്രീനഗർ: ജമ്മുകശ്മീരിലെ ഉദ്ധംപൂരിൽ സ്ഫോടനം. അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 14ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഉദ്ധംപൂരിലെ സലാത്തിയ ചൗക്കിലാണ് സംഭവം.
പ്രദേശത്തെ ഒരു വെൻഡിങ് കാർട്ടിലാണ് സ്ഫോടനം നടന്നത്. സമീപത്താണ് തഹസിൽ ദാരുടെ ഓഫീസ് സ്ഥിതിചെയ്യുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
പൊട്ടിത്തെറിക്ക് പിന്നിലെന്താണ് കാരണമെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Comments