ദുബായ്: ഉത്തർ പ്രദേശ് ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. കോൺഗ്രസ് മുക്ത ഭരണമാണ് വരാനിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണമികവാണ് ബിജെപിക്ക് ഗുണമാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദുബായിൽ സന്ദർശനത്തിനെത്തിയതായിരുന്നു കൃഷണകുമാർ.എക്സ്പോയിലെ ഇന്ത്യൻ പവലിയൻ അദ്ദേഹം സന്ദർശിച്ചു.
വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ പുറത്ത് വന്ന എക്സിറ്റ് പോളുകളെല്ലാം ബിജെപിക്ക് വലിയ വിജയമാണ് പ്രവചിക്കുന്നത്. ഉത്തർപ്രദേശും മണിപ്പൂരും ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വലിയ ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി തുടർഭരണം നേടുകയെന്നാണ് പ്രവചനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഗോവയിലും ബിജെപിയ്ക്ക് വ്യക്തമായ മുൻതൂക്കം ഉണ്ടാകുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം.
Comments