ന്യൂഡൽഹി : അസം മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ വിജയത്തിലേക്ക് നയിച്ച വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ വികസനം എന്ന അജണ്ടയിലാണ് വിശ്വസിക്കുന്നതെന്നാണ് ബിജെപിയുടെ വിജയം വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബിജെപിയേയും സഖ്യ കക്ഷികളെയും അനുഗ്രഹിച്ച ജനങ്ങൾക്ക് നന്ദി പറയുന്നു. വികസനം എന്ന അജണ്ടയിലാണ് അസമിലെ ജനങ്ങൾ വിശ്വസിക്കുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. ആളുകളെ സേവിക്കുന്ന കാര്യകർത്താക്കളെയും, അവരുടെ പ്രവർത്തനങ്ങളെയും പ്രശംസിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹം നന്ദി പറഞ്ഞത്.
തിരഞ്ഞെടുപ്പിൽ 80 ൽ 77 സീറ്റുകളാണ് ബിജെപിയ്ക്ക് ലഭിച്ചത്. ഒരു സീറ്റിൽ കോൺഗ്രസ് ഒതുങ്ങിയപ്പോൾ രണ്ട് സീറ്റുകൾ സ്വതന്ത്രർക്ക് ലഭിച്ചു.
Comments