ലക്നൗ : യോഗി വീണ്ടും അധികാരത്തിലെത്തിയാൽ യുപി വിടുമെന്ന് പറഞ്ഞ കവി മുനവ്വർ റാണയുടെ മകൾ ഉറൂസയ്ക്ക് തെരഞ്ഞെടുപ്പിൽ ലഭിച്ചത് നോട്ടയേക്കാൾ കുറഞ്ഞ വോട്ട് .
ഉന്നാവോയിലെ പുർവ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ഉറൂസ.പൂർവ സീറ്റിൽ നോട്ടയ്ക്ക് 1385 വോട്ടുകൾ ലഭിച്ചപ്പോൾ ഉറൂസ റാണയ്ക്ക് 1083 വോട്ടുകൾ മാത്രമാണ് ലഭിച്ചത് . പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്താണ് ഉറൂസ പൊതുരംഗത്തെത്തിയത് .
പൗരത്വ നിയമ വിരുദ്ധ പ്രതിഷേധങ്ങൾക്ക് ശേഷം ഉറൂസ 2020 ഒക്ടോബറിൽ കോൺഗ്രസിൽ ചേർന്നു . പാർട്ടി ഉറൂസയെ ഉത്തർപ്രദേശ് മഹിളാ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റാക്കി. 2021 ജൂലൈയിൽ സംസ്ഥാന പ്രസിഡന്റ് അജയ് കുമാർ ലല്ലുവിന്റെ മോശം പെരുമാറ്റത്തിനെതിരെ ആരോപണവുമായി ഉറൂസ രംഗത്തെത്തി . ലക്നൗവിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന ധർണയ്ക്ക് മുമ്പ് പ്രിയങ്ക ഗാന്ധിയെ അഭിവാദ്യം ചെയ്യാൻ അടുത്തെത്തിയപ്പോൾ ലല്ലു തന്നെ അപമാനിക്കുകയും പോകാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും ഉറൂസ ആരോപിച്ചിരുന്നു .
അതേസമയം യുപി വിട്ടു പോകുമെന്ന് പറഞ്ഞ മുനവ്വർ റാണയ്ക്കെതിരെ ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു . യുപി തിരഞ്ഞെടുപ്പിൽ യോഗി സർക്കാർ വിജയിച്ചു… ഇനി മുനവ്വർ റാണ എപ്പോൾ തന്റെ വാക്ക് പാലിക്കുമെന്ന് കാത്തിരിക്കുകയാണ് , പോകണമെങ്കിൽ, ലക്നൗവിൽ നിന്ന് അദ്ദേഹത്തിന് ടിക്കറ്റ് വാങ്ങി നൽകാമെന്നും ചിലർ പറയുന്നു. എന്തായാലും യോഗിജിയുടെ ഹൃദയം വളരെ വലുതാണെന്നും റാണയോട് പോകാനൊന്നും പറയില്ലെന്നും ചിലർ കമന്റ് ചെയ്യുന്നു .
Comments