തൃശൂർ: സ്വകാര്യവ്യക്തിയുടെ കിണറ്റിൽ വിവിധ ഭാഷാ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി കുണ്ടന്നൂരിലാണ് സംഭവം.
കെഎസ്ഇബിയുടെ പവർലൈൻ കരാർ നിർമാണകമ്പനിയുടെ തൊഴിലാളിയായ ബംഗാൾ സ്വദേശി മൻഡഫിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് കാണാതായ യുവാവിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Comments