ഇസ്ലാമാബാദ് ;ചൈനയിൽ നിന്ന് വീണ്ടും വിമാനങ്ങൾ സ്വന്തമാക്കി പാകിസ്താൻ. ആറ് ഫോർത്ത് ജനറേഷൻ ചൈനീസ് ഫൈറ്റർ ജെറ്റുകളാണ് പാകിസ്താൻ വാങ്ങിയത്. ഇന്ത്യയിൽ നിന്ന് ഏത് നിമിഷവും ആക്രമണം നടന്നേക്കാമെന്ന ഭയത്തിലാണ് പാകിസ്താൻ പ്രതിരോധം ശക്തമാക്കുന്നത്.
ഫ്രാൻസിൽ നിന്നും ഇന്ത്യ റഫേൽ വിമാനങ്ങൾ വാങ്ങുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താൻ, ചൈനീസ് ജെറ്റുകൾ വാങ്ങുന്നത്. ആറ് J-10 CE ജെറ്റുകളാണ് ബെയ്ജിംഗിൽ നിന്നും പാകിസ്താനിൽ എത്തിയത്. ഇവയെ വ്യോമസേനയിൽ ഉൾപ്പെടുത്തിയതായി പാക് മാദ്ധ്യമങ്ങൾ വ്യക്തമാക്കി.
എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന സിംഗിൾ എൻജിൻ, സിംഗിൾ സീറ്റ്, മൾട്ടിറോൾ, ഫോർത്ത് പ്ലസ് ജനറേഷൻ ഫൈറ്റർ ജെറ്റാണിത്. ചൈനയുടെ ഷോട്ട് റേഞ്ച് കോംബാറ്റ് മിസൈൽ PL-10 ും, ബിയോണ്ട് വിഷ്വൽ റേഞ്ച് മിസൈൽ PL- 15 ും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. വിമാനങ്ങൾ കൈമാറിയതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായിരിക്കുകയാണെന്ന് ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസ് വ്യക്തമാക്കി.
Comments