ന്യൂഡൽഹി: ദിനംപ്രതി നിരവധി വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അമ്പരപ്പിക്കുന്നതും വിചിത്രവും കൗതുകമുള്ളതുമായ വീഡിയോകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പച്ചരോമമുള്ള വിചിത്രമായ പാമ്പിന്റേതാണ് വീഡിയോ.
നെതർലാൻഡിൽ നിന്നുള്ളതാണ് വീഡിയോ. പച്ച രോമമുള്ള ഒരു പാമ്പ് വെള്ളത്തിനടിയിലൂടെ നീങ്ങുന്നതാണ് വീഡിയോയിലുള്ളത്. തായ്ലാൻഡിലെ സഖോൺ നഖോൺ നഗരത്തിലുള്ള 49കാരനായ തൂ ആണ് പാമ്പിനെ ആദ്യമാണ് കാണുന്നതെന്നാണ് റിപ്പോർട്ടുകൾ. സഖോണിലുള്ള തൂവിന്റെ വീടിനടുത്തുള്ള പറമ്പിൽ നിന്നുമാണ് ഈ പാമ്പിനെ ലഭിക്കുന്നത്. വിചിത്രമാണെന്ന് തോന്നിയതോടെ പാമ്പിനെ പാത്രത്തിലാക്കുകയായിരുന്നു.
പാമ്പിന്റെ വീഡിയോ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. ഇത്തരത്തിലൊരു പാമ്പിനെ ഇതിന് മുൻപ് താൻ കണ്ടിട്ടില്ലെന്ന് തൂ പറയുന്നു. അതിനാൽ പാമ്പിനെ സൂക്ഷിക്കുകയും ഗവേഷണത്തിനായി അയക്കുകയും ചെയ്യും. ഉരഗ ഇനത്തിൽപ്പെട്ട ജലപാമ്പാണിതെന്നാണ് ചിലർ വീഡിയോയ്ക്ക് കമന്റ് ചെയ്തു. ശരീരത്തിൽ പായൽ വളരുന്ന ഒരുതരത്തിലുള്ള നീർപാമ്പാണിതെന്ന് ചിലരും അഭിപ്രായപ്പെട്ടു.
അതേസമയം ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഹോമലോപ്സിഡേ വർഗ്ഗത്തിൽപ്പെട്ട നേരിയ വിഷമുള്ള പാമ്പുകളുടെ ഒരു ഇനമാണിതെന്നാണ് ഗവേഷകർ പറയുന്നത്. വടക്കൻ സുമാത്ര മുതൽ സലാംഗ ദ്വീപ്, ഇന്തോനേഷ്യ, ബോർണിയോ എന്നിവിടങ്ങളിൽ ഈ ഇനം പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. മലേഷ്യൻ ദ്വീപിലും തെക്കൻ തായ്ലൻഡിലും ഇത്തരം പാമ്പുകളെ കാണാറുണ്ടെന്നും ഗവേഷകർ പറഞ്ഞു.
Comments