ലക്നൗ : വിദ്യാർത്ഥിയെ പീഡിപ്പിച്ച കോച്ചിംഗ് സെന്റർ ഉടമയെ തല്ലിച്ചതച്ച് പെൺകുട്ടിയുടെ വീട്ടുകാർ . ബറേലിയിലെ ഫരീദ്പൂരിലുള്ള കോച്ചിംഗ് സെന്റർ ഉടമ അസ്ഹർ എന്ന ഔറംഗസേബിനാണ് വിദ്യാർത്ഥിനിയുടെ വീട്ടുകാരിൽ നിന്ന് മർദ്ദനമേറ്റത് .
വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതറിഞ്ഞെത്തിയ പെൺകുട്ടിയുടെ വീട്ടുകാർ കോച്ചിംഗ് സെന്ററിലെത്തി ഇയാളെ മർദ്ദിച്ച് പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു . ഫരീദ്പൂർ പോലീസ് സ്റ്റേഷൻ വരെ തെരുവിലൂടെ നടത്തിക്കുകയും , ഇതിനിടയിലും മർദ്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബറേലി പോലീസ് സോണൽ എഡിജിപി അറിയിച്ചു.
Comments