ജയ്പൂർ : സോഷ്യൽ മീഡിയയിൽ വ്യത്യസ്ത പോസുകളുള്ള സെൽഫികൾ അപ്ലോഡ് ചെയ്യുന്നത് ചിലർക്ക് ഏറെ പ്രിയങ്കരമാണ് . എന്നാൽ പലപ്പോഴും ഇത് അപകടങ്ങളിൽ കലാശിക്കാറുണ്ട്. രാജസ്ഥാനിലെ ധോൽപൂരിലാണ് സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചത് .
ധോൽപൂർ ജില്ലയിലെ ഉംരേ ഗ്രാമത്തിൽ, രാംബിലാസ് മീണയുടെ മകൻ സച്ചിൻ മീണ (19)യാണ് ഞായറാഴ്ച രാവിലെ വീടിനടുത്തുള്ള വയലിൽ അനധികൃത നാടൻ തോക്കുമായി സെൽഫി എടുക്കാൻ ശ്രമിച്ചത് . എന്നാൽ ഫോട്ടോയ്ക്കായി മൊബൈലിൽ ക്ലിക്ക് ചെയ്യുന്നതിനു പകരം മറുകൈയിലെ നാടൻ തോക്കിന്റെ ട്രിഗറിലാണ് മീണ വിരൽ അമർത്തിയത് . തലയ്ക്ക് വെടിയേറ്റ യുവാവ് തൽക്ഷണം മരിക്കുകയായിരുന്നു.
യുവാവ് മരിച്ചെങ്കിലും നിയമനടപടി സ്വീകരിക്കാതെ വീട്ടുകാർ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ പോലീസിന് വിവരം ലഭിക്കുകയും മൃതദേഹം കൊണ്ടുപോകുകയായിരുന്ന വാഹനം വഴിയിൽ ബാരി സദർ പോലീസ് തടയുകയും ചെയ്തു. മൃതദേഹം പോലീസ് ഏറ്റുവാങ്ങി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
Comments