തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാംവാർഷികാഘോഷം അമൃതമഹോത്സവത്തിന്റെ ഭാഗമായി ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിക്കുന്ന ചരിത്രസെമിനാറിന് 15,16 തിയതികളിൽ തിരുവനന്തപുരം വേദിയാവും. ഇന്ത്യൻചരിത്രഗവേഷണ കൗൺസിലിന്റെയും കേരള കേന്ദ്ര സർവ്വകലാശാലയുടെയും സഹകരണത്തോടെയാണ് സെമിനാർ നടക്കുക.
അന്തരിച്ച ചരിത്രകാരൻ സർദാർ കെഎം പണിക്കരെ കുറിച്ച് ‘ഈസ്റ്റ് വെസ്റ്റ് എൻകൗണ്ടർ’ റീ റീഡിങ് സർദ്ദാർ കെ.എം പണിക്കർ എന്നതാണ് വിഷയം. സംസ്കൃതി ഭവനിൽ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയന്റെ അധ്യക്ഷതയിൽ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എച്ച് വെങ്കിടേശ്വരലു സെമിനാർ ഉദ്ഘാടനം ചെയ്യും.
വിവിധ സർവ്വകലാശാലകളിൽ നിന്ന് ചരിത്രം, സാമൂഹിക ശാസ്ത്രവിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികളും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുമായ എഴുപത്തിയഞ്ചിലധികം പേർ പ്രതിനിധികളാവും. 16ന് സമാപനത്തിൽ ഡോ.ടി.പി.ശ്രീനിവാസൻ വിശിഷ്ടാതിഥി ആയിരിക്കും.
Comments