തൃശ്ശൂർ: ബീവറേജ് കോർപ്പറേഷന്റെ മദ്യവിൽപന ശാലയിൽ മോഷണം. തൃശ്ശൂർ ചുവന്നമണ്ണിലെ മദ്യവിൽപനശാലയിൽ നിന്നാണ് മദ്യവും 8,000 രൂപയും കവർന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. കടയുടെ പിന്നിലെ ഷട്ടർ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. ഇന്നലെ മദ്യവിൽപനശാല തുറക്കാനെത്തിയ ജീവനക്കാരാണ് സംഭവം കണ്ടെത്തിയത്.
മദ്യവിൽപനശാലയിലെ നാല് സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമായിരുന്നു. സെക്യൂരിറ്റി ജീവനക്കാരും ഉണ്ടായിരുന്നില്ല. കടയ്ക്കുള്ളിൽ സ്ഥാപിച്ച സിസിടിവിയിൽ മാസ്ക് ധരിച്ചയാളെ മാത്രം കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ ആളിന്റെ മുഖം വ്യക്തമല്ലെന്നും പോലീസ് പറയുന്നു.
Comments