ചണ്ഡിഗഢ്: രാജ്യാന്തര കബഡി താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജലന്ധറിലെ മാലിയൻ ഗ്രാമത്തിൽ നടക്കുന്ന കബഡി കപ്പിനിടെയാണ് സന്ദീപ് നംഗൽ എന്ന രാജ്യാന്തര താരം വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സന്ദീപിന്റെ തല, നെഞ്ച് എന്നിവിടങ്ങളിൽ നിന്നും പത്ത് ബുള്ളറ്റുകൾ ലഭിച്ചതായി ജലന്ധർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ലഖ്വീന്ദർ സിംഗ് അറിയിച്ചു. അജ്ഞാതർ വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ഒരു ദശാബ്ദത്തിലേറെക്കാലം കബഡിയിൽ സജീവമായിരുന്നു സന്ദീപ് പഞ്ചാബിന് പുറമെ, കാനഡ, യുഎസ്എ, യുകെ എന്നിവിടങ്ങളിൽ അദ്ദേഹം ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. അത്ലറ്റിക് കഴിവുകളും വൈദഗ്ധ്യവും കണക്കിലെടുത്ത് അദ്ദേഹത്തെ ഡയമണ്ട് പാർട്ടിസിപന്റ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
Comments