മലപ്പുറം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതില്‍ സര്‍ക്കാര്‍ പറഞ്ഞ് പറ്റിച്ചുവെന്ന ആരോപണവുമായി മുസ്ലീം ലീഗ്. മുഖ്യമന്ത്രിയെ വിശ്വാസമാണ് എന്ന് ചിലര്‍ പറഞ്ഞപ്പോള്‍ മുസ്ലിം ലീഗ് മുന്നറിയിപ്പ് നല്‍കിയതാണ്. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. മന്ത്രി പറഞ്ഞത് ശരിയല്ലെങ്കില്‍ മുഖ്യമന്ത്രി ഇടപെടണം. മുസ്ലിം സമുദായത്തോട് ചെയ്തത് വിശ്വാസ വഞ്ചനയാണിത്. ഭേദഗതി പിന്‍വലിക്കും വരെ മുസ്ലീം ലീഗ് സമരം നടത്തുമെന്നും പി.എം.എ സലാം പറഞ്ഞു.
ഹിജാബ് വിധി ദൗര്‍ഭാഗ്യകരമാണെന്നും ലീഗ് ആരോപിച്ചു. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് ഇപ്പോളും വിശ്വാസമുണ്ട്. വസ്ത്ര സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറുന്ന നടപടിയാണെന്നും പി.എം.എ സലാം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നിലപാടിനേയും ഉത്തരവിനേയും ശരിവച്ചു കൊണ്ടാണ് കര്‍ണാടക ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഹിജാബ് മതാചാരത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹിജാബ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
Comments