പാലക്കാട്: ഭാരതപ്പുഴയിൽ ചോര കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കൊച്ചിൻ പാലത്തിന് സമീപമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തടയണയിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നു ചോര കുഞ്ഞിന്റെ മൃതശരീരം.
ഇന്ന് വൈകീട്ട് ആറ് മണിയോടെ നാട്ടുകാരാണ് തടയണയിൽ കമിഴ്ന്ന് കിടക്കുന്ന ചോര കുഞ്ഞിന്റെ മൃതശരീരം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments