സോൾ: ചെനയ്ക്ക് പിന്നാലെ ദക്ഷിണകൊറിയയിലും കൊറോണ വ്യാപനം രൂക്ഷമെന്ന് റിപ്പോർട്ട്. ഇന്ന് നാല് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ മഹാമാരി ആരംഭിച്ചത് മുതൽ രാജ്യത്ത് സ്ഥിരീകരിക്കുന്ന പ്രതിദിന കേസുകളിൽ ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യത്തെ പ്രാദേശിക വ്യാപനം മൂലമാണ് ഇത്രയധികം കേസുകൾ ഉണ്ടായത്.
ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊറോണ കേസുകളുടെ എണ്ണം 7,629,275 ആയതായി കൊറിയൻ രോഗ നിയന്ത്രണ ഏജൻസി വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാജ്യത്ത് 293 കൊറോണ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്
ഒരിടവേളയ്ക്ക് ശേഷം ചൈനയിൽ കൊറോണ പിടിമുറുക്കുകയാണെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. പ്രധാനപ്പെട്ട നഗരങ്ങളിൽ ഇതിനോടകം തന്നെ ലോക്ഡൗൺ നിയന്ത്രണത്തിലാക്കിയിരുന്നു.ഇന്ന് മാത്രം ചൈനയിൽ 3290 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 11 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
ചൈനയിലും ദക്ഷിണ കൊറിയയിലും കൊറോണ കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്നതിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് ഒമിക്രോൺ വ്യാപനമാണ്. കൊറോണയെ നേരിടാനുള്ള ചൈനയുടെ സീറോ കൊറോണ തന്ത്രത്തിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ് ഒമിക്രോൺ വകഭേദം എന്നാണ് വിവരം.
Comments