അബുദാബി: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 280 പേർക്ക് കൊറോണ ബാധിച്ചതായും 947 പേർകൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടർച്ചയായ എട്ടാം ദിനവും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
8,85,983 കൊറോണ രോഗികളാണ് യുഎഇയിൽ ഉള്ളത്. 8,53,253 പേരാണ് ആകെ രോഗമുക്തി നേടിയവർ. ആകെ മരണസംഖ്യ 2302 ആണ്. 30,428 പേർ ചികിതിസയിലുണ്ട്. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.
രാജ്യത്ത് ആർടിപിസിആർപരിശോധനകൾ 142.7 ദശലക്ഷം ആയെന്ന് അധികൃതർ അറിയിച്ചു. കൊറോണ വ്യാപനം കുറഞ്ഞെങ്കിലും ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Comments