ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകളുടെ ജീവിത കഥയെ ആസ്പദമാക്കി പ്രശസ്ത സംവിധായകൻ വിവേക് അഗ്നിഹോത്രി നിർമ്മിച്ച ദി കശ്മീർ ഫയൽസ് സിനിമയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിനിമ സത്യങ്ങളുടെ ധീരമായ അവതരണമാണെന്ന് അമിത് ഷാ പറഞ്ഞു. കശ്മീർ ഫയൽസിലെ താരങ്ങളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കശ്മീർ ഫയൽസിൽ അഭിനയിച്ച താരങ്ങളുമായി കൂടിക്കാഴ്ച നടത്തി. കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച വേദന, ത്യാഗം, പോരാട്ടം എന്നിവ സിനിമയിലൂടെ ലോകം അറിഞ്ഞു. സത്യങ്ങളുടെ ധീരമായ അവതരണമാണ് സിനിമ. കശ്മീരി പണ്ഡിറ്റുകളോട് ചെയ്തതുപോലെയുള്ള തെറ്റുകൾ ഇനി ആവർത്തിക്കാതിരിക്കാൻ ഈ സിനിമ ആളുകളെയും, സമൂഹത്തെയും ബോധവാന്മാരാക്കുമെന്നും അമിത് ഷാ പറഞ്ഞു.
കശ്മീർ ഫയൽസിന്റെ അണിയറ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. സിനിമയ്ക്കായി പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുകയാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
Comments