മലപ്പുറം: മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ കേസ്. തിരൂരങ്ങാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കാവുങ്ങൽ കുഞ്ഞിമരക്കാർക്കെതിരെയാണ് പരാതി. യോഗത്തിനിടെ അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചുവെന്നും, വേശ്യയെന്ന് വിളിച്ചെന്നുമാണ് ആരോപണം.
വനിതാ ലീഗ് പ്രവർത്തകയാണ് പ്രാദേശിക നേതാവിനെതിരെ പരാതി നൽകിയത്. തിരൂരങ്ങാടി പോലീസിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.
അതേസമയം, പരാതി വ്യാജമാണെന്നാണ് കുഞ്ഞിമരക്കാരുടെ പ്രതികരണം. മനപൂർവ്വം കെട്ടിച്ചമച്ചതാണെന്നും, പരാതി വ്യാജമാണെന്നും ഇയാൾ പറഞ്ഞു.
Comments