ജയ്പൂർ : ആയുർവ്വേദ മസാജ് വാഗ്ദാനം ചെയ്ത് വിദേശ വനിതയെ പീഡിപ്പിച്ച സംഭവത്തിൽ മലയാളി അറസ്റ്റിൽ. രാജസ്ഥാനിൽ സന്ദർശനത്തിനെത്തിയ നെതർലാന്റ്സ് സ്വദേശിയാണ് പീഡനത്തിനിരയായത്. മസാജ് ചെയ്യാമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇവർ പരാതി നൽകി. കേരളത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
ബുധനാഴ്ചയാണ് സംഭവം നടന്നത്. ആയുർവേദ മസാജ് വാഗ്ദാനം ചെയ്ത് ജയ്പൂരിലെ ഹോട്ടലിൽ എത്തിച്ച ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. വിദേശവനിതയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് നാല് മണിക്കൂറിനുള്ളിലാണ് പ്രതിയെ പിടികൂടിയത്. ജയ്പൂരിലെ ഖാതിപുര കേന്ദ്രീകരിച്ച് മസാജ് പാർലർ നടത്തുകയാണ് പ്രതിയെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിന് ശേഷം പ്രതി കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. വിശദമായി അന്വേഷിക്കുമെന്നും പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും വെസ്റ്റ് ഡിസിപി റിച്ച തോമർ അറിയിച്ചു. ഇയാളുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Comments