ദിസ്പൂർ: അസമിൽ വാഹനം മറിഞ്ഞ് ബിഎസ്എഫ് ജവാൻ മരിച്ചു. അതിർത്തി സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരു ജവാനെ കാണാതായിട്ടുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
നദിയിലേക്ക് വീണ ജവാൻമാരിൽ മൂന്ന് പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. അസമിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം സൽമാര മംകചാർ ജില്ലയിലാണ് അപകടമുണ്ടായത്.
Comments