പനാജി : ഗോവയിൽ വൻ പെൺവാണിഭ സംഘം പിടിയിലായി. പനാജിക്ക് സമീപമുള്ള സങ്കോള്‍ഡ ഗ്രാമത്തില്‍ വച്ചാണ് സംഘം പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സ്വദേശി ഹാഫിസ് സയിദ് ബിലാലിനെ (26) ഗോവ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
പെണ്‍വാണിഭ സംഘത്തിന്റെ കൈയ്യില്‍നിന്ന് സീരിയൽ നടി ഉൾപ്പെടെ മൂന്നുപേരെ പോലീസ് രക്ഷപ്പെടുത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഒരുക്കിയ കെണിയിലാണ് സംഘം പിടിയിലായത്.
ഇടപാടുകാരെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ട് പ്രതിയുമായി 50,000 രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചിരുന്നു . പിന്നാലെ മൂന്ന് സ്ത്രീകളുമായി എത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. നടി ഉള്‍പ്പെടെ രണ്ടുപേര്‍ മുംബൈയ്ക്ക് സമീപമുള്ള വിരാര്‍ സ്വദേശിനികളാണ്. മറ്റൊരാള്‍ ഹൈദരാബാദ് സ്വദേശിനിയാണ്.
Comments