ശ്രീനഗർ : കശ്മീർ ഫയൽസ് രാജ്യത്ത് വൻ ചർച്ചയായി മുന്നേറുമ്പോൾ പാകിസ്താൻ ചാനലിലൂടെ കശ്മീരി ഹിന്ദുക്കളോട് മാപ്പ് ചോദിച്ച് കശ്മീരി മുസ്ലീം യുവാവ് .
കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ച് ന്യൂസ് ചാനലിനോട് വിവരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രിയാണ് ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത് .
വംശഹത്യയെ അംഗീകരിക്കുകയും മാപ്പ് പറയുകയും ചെയ്യുന്നത് നീതിയിലേക്കുള്ള ആദ്യപടിയാണ്. ഈ യുവാവിനെ ആർക്കെങ്കിലും അറിയാമെങ്കിൽ, അദ്ദേഹത്തിന് എന്റെ സ്നേഹവും നന്ദിയും അറിയിക്കുക.- വിവേക് അഗ്നിഹോത്രി കുറിച്ചു. നിരവധി പേരാണ് യുവാവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത് .
This young Kashmiri Muslim is saying “sorry for the Genocide to all Kashmiri Hindus” on a Pakistani channel.
Acknowledging the Genocide and saying sorry is the first step to #RightToJustice. If someone knows this young man, Pl send my love and thanks to him. pic.twitter.com/d6AXFLVlR1
— Vivek Ranjan Agnihotri (@vivekagnihotri) March 19, 2022
Comments