തിരുവനന്തപുരം: പാതയോരങ്ങളിൽ കൊടി തോരണങ്ങൾ നീക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്നുമണിക്ക് ഓൺലൈനായിട്ടാണ് യോഗം.
കൊടി തോരണങ്ങൾ നീക്കം ചെയ്യാത്തതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തുടർ നടപടി തീരുമാനിക്കാൻ സർക്കാർ സർവ്വക്ഷി യോഗം വിളിച്ചത്
സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരവിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയത്.പാതയോരങ്ങളിൽ അനുവാദമില്ലാതെ കൊടി തോരണങ്ങൾ സ്ഥാപിക്കുന്നത് കോടതി ചോദ്യം ചെയ്തിരുന്നു.
നിയമവിരുദ്ധമായി കൊടികൾ സ്ഥാപിച്ചത് ആരാണ് എന്നത് ഹൈക്കോടതിക്ക് വിഷയമല്ല. ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങൾ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞ്. അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങളുടെ വിശദാംശങ്ങൾ കൈമാറാത്തതിലാണ് കോർപറേഷൻ സെക്രട്ടറിക്ക് നേരെ വിമർശനം.
Comments