കോട്ടയം : മാടപ്പള്ളിയിൽ കെ-റെയിലിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പ്രതികാര നടപടി തുടങ്ങി സർക്കാർ. പ്രതിഷേധക്കാർക്കെതിരെ കേസ് എടുത്തു. 150 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.
കെ-റെയിലിന്റെ സർവ്വേ നടപടികൾ ചിലവേറിയത് ആണെന്നും, അതിനാൽ തടസ്സം നിൽക്കുകയോ, കല്ലുകൾ പിഴുതെറിയുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇന്നലെ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്യാൻ ആരംഭിച്ചത്.
മാടപ്പള്ളിയിൽ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയവർക്കെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിനിടെ മണ്ണെണ്ണ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ദിവ്യ മോളുടെ കണ്ണിൽ വീണെന്നും ഇതേ തുടർന്ന് കാഴ്ച തകരാർ സംഭവിച്ചുവെന്നും ആരോപിച്ചാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. സർവ്വേ നടപടികൾക്ക് തടസ്സം നിൽക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം.
Comments