റാഞ്ചി: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ പിടിയിൽ. ബിരുവ എന്ന ആളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം.
പെൺകുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ, അടുത്തുള്ള കടയിൽ നിന്ന് ബിസ്ക്കറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രതി അവളെ കുറച്ച് അകലെയുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം മുഖം കല്ലുകൊണ്ട് ചതച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു എന്ന് പോലീസ് അറിയിച്ചു.
കുറ്റിക്കാടിന് സമീപം പോയ ഗ്രാമവാസികളാണ് മൃതദേഹം കണ്ട് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്ത് പോസ്റ്റ് മോർട്ടത്തിനയച്ചു. സംഭവം നടക്കുന്നതിന് മുൻപ് കുട്ടിയെ പ്രതിയ്ക്കൊപ്പം കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Comments