ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ് റെക്കോർഡുകൾ ഭേധിച്ച് 11-ാം ദിവസും തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു. റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോൾ 200 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള തീയേറ്ററിൽ നിന്ന് 206 .10 കോടി രൂപ ചിത്രം നേടി.
രണ്ടാം വാര കളക്ഷനിൽ ബിഗ് ബജറ്റ് ചിത്രം സൂര്യവംശിയുടെ റെക്കോർഡ് കശ്മീർ ഫയൽസ് തകർത്തതായി സിനിമാ ബിസിനസ് നിരീക്ഷകർ തരൺ ആദർശ് പറയുന്നു. മാർച്ച് 11നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് രണ്ട് ആഴ്ച പിന്നിടുമ്പോഴേക്കും ചിത്രം 200 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ്. കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്ന് പറയുന്ന ചിത്രമാണ് ദി കശ്മീർ ഫയൽസ്.
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ദി കശ്മീർ ഫയൽസ് വിവേഗ് അഗ്നിഹോത്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
Comments