ഇടുക്കി: വിനോദയാത്രയ്ക്കെതിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. കൊല്ലം അഞ്ചൽ സെന്റ് ജോസഫ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്നാർ മാട്ടുപ്പെട്ടിയിൽ വെച്ച് വാഹനം മരത്തിലിടിച്ചായിരുന്നു അപകടം. സംഭവത്തിൽ ഏഴ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
അപകടത്തിൽപ്പെട്ട സംഘത്തിൽ മുൻ മന്ത്രി വി.എസ് സുനിൽകുമാറിന്റെ മകളും ഉൾപ്പെടുന്നു. മൂന്നാർ-മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോ പോയിന്റിന് സമീപത്തെ എസ്-വളവിൽ വെച്ചാണ് വാഹനം മരത്തിലിടിച്ചത്.
പെൺകുട്ടികളടക്കം 32 വിദ്യാർത്ഥികളും നാല് അദ്ധ്യാപകരും നാല് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മൂന്നാൽ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Comments