തിരുവനന്തപുരം: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ജനവികാരം മനസ്സിലാക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കെ റയില്‍ വിഷയത്തില്‍ ഗവര്‍ണര്‍ പ്രതികാരണം. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താതെ ബോധവത്കരണം നടത്താനോ, അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനോ സര്‍ക്കാര്‍ ശ്രമിക്കണം.
കെ റയില്‍ വിഷയം തന്റെ പരിഗണനയ്ക്ക് വരുമ്പോള്‍ അല്ലാതെ ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായപ്രകടനം ഇല്ല. ഭരണഘടനാപരമായ കാര്യങ്ങളില്‍ ഇടപെടാനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍തന്നെ കാണാന്‍ വരാതിരുന്നത് എന്തുകൊണ്ടെന്നറിയില്ല. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങും എന്നതാണ് വസ്തുതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ റെയിലിനെതിരെ സംസ്ഥാനത്ത് ഉടനീളം വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. ഉദ്യോഗസ്ഥര്‍ സര്‍വേക്കല്ല് സ്ഥാപിക്കാനെത്തിയ ഇടങ്ങളിലെല്ലാം നാട്ടുകാര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പലയിടങ്ങളിലും സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞു. അതേസമയം കെ റെയില്‍ വിഷയത്തില്‍ ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നാണ് സിപിഎം നിലപാട്. ഇതിനായി വീടുകള്‍ കയറി സിപിഎം പ്രചാരണം നടത്തുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
Comments