കാബൂള്‍: പെണ്‍കുട്ടികള്‍ക്കുള്ള സെക്കന്‍ഡറി സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് താലിബാന്. പെണ്‍കുട്ടികള്‍ക്കായി സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് താലിബാന് പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് സ്കൂളുകള്‍ വീണ്ടും അടച്ചത്. ആറാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കായി ചില സ്കൂളുകള്‍ വീണ്ടും തുറക്കാനുള്ള അനുമതി കഴിഞ്ഞ സെപ്തംബറില്‍ നല്‍കിയിരുന്നു.
അതേസമയം ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്കൂളുകളില്‍ പോകാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ഇന്ന് മുതല്‍ സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള അനുമതി താലിബാന് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് താലിബാന് ഉത്തരവ് വീണ്ടും തിരുത്തിയത്.
ഏപ്രില്‍ വരെ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തെ സന്തോഷിപ്പിക്കാനോ, ലോകത്തെ സന്തോഷിപ്പിക്കാനോ അല്ല തങ്ങള്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് താലിബാന് വക്താവ് പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്നും താലിബാന് വക്താക്കള്‍ പറയുന്നു.
Comments