ലക്നൗ : കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ആൾ അറസ്റ്റിൽ. ഉഗൈത്തി സ്വദേശിയായ പുഷ്പേന്ദ്ര യാദവ് ആണ് അറസ്റ്റിലായത്. ബിജെപി നേതാക്കളുടെ പരാതിയിലാണ് നടപടി.
സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു പുഷ്പേന്ദ്ര സ്മൃതിയ്ക്കെതിരെ മോശം പരാമർശം നടത്തിയത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ ബിജെപി നേതാക്കൾ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പുഷ്പേന്ദ്രയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സമാജ്വാദി പാർട്ടി നേതാവ് ആണ് ഇയാൾ എന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ ഫോൺ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Comments