മുംബൈ: കശ്മീര്‍ ഫയല്‍സ് പോലെ ഒരു ചെറിയ സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ ഇത്ര വലിയ തരംഗം തീര്‍ക്കാനാകുമെങ്കില്‍ അതൊരിക്കലും മോശം സിനിമയാകാന്‍ സാദ്ധ്യതയില്ലെന്ന് ബോളിവുഡ് താരം തപ്സി പന്നു. വിവേക് അഗ്നിഹോത്രിയുടെ ക്ശ്മീര്‍ ഫയല്‍സ് എന്ന ചിത്രം ബോക്സ്ഓഫീസില്‍ മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്നതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു തപ്സിയുടെ പ്രതികരണം.
‘ സിനിമയുടെ കണക്കുകള്‍ ഞാന്‍ കാണുന്നുണ്ട്. ഇത്ര ചെറിയൊരു സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ ഇത്ര വലിയ ചലനം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍, അതൊരിക്കലും ഒരു മോശം സിനിമ ആയിരിക്കില്ല. ആളുകളെ ലക്ഷ്യത്തേയും, അവരെന്താണ് ഉദ്ദേശിച്ചത് തുടങ്ങിയ കാര്യങ്ങളൊക്കെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ചോദ്യം ചെയ്യാം. അതൊക്കെ വ്യക്തിപരമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതിനെ അനൂകൂലിക്കുകയോ, എതിര്‍ക്കുകയോ ചെയ്യാമെന്നും’ തപ്സി പറഞ്ഞു.
ആലിയ ഭട്ട് നായികയായെത്തിയ ഗംഗുഭായ് കത്യാവാഡി എന്ന ചിത്രത്തേയും തപ്സി പ്രശംസിച്ചു. ‘ ഗംഗുഭായിയിലൂടെ അത് സംഭവിച്ചു എന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ്. സ്ത്രീകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ചിത്രങ്ങള്‍ മുന്നോട്ട് വരികയാണ്. 3000 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. വലിയ സന്തോഷമുള്ള കാര്യമാണ്. വലിയ സൂപ്പര്‍താരങ്ങള്‍ക്ക് കിട്ടുന്ന പ്രാധാന്യം സ്ത്രീകേന്ദ്രീകൃതമായ സിനിമകള്‍ക്കും കിട്ടുന്നുണ്ടെന്നും’ തപ്സി പറഞ്ഞു.
Comments