വാഷിംഗ്ടൺ: ലോകത്തിലെ ധനികരായ വ്യക്തികളിൽ ഒന്നാം സ്ഥാനത്താണ് ടെസ്ല സ്ഥാപകനായ ഇലോൺ മസ്കിന്റെ സ്ഥാനം.260 ബില്യൺ ഡോളർ ആസ്തിയുള്ള ഇലോൺ മസ്ക് സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിട്ടുള്ള ചുരുക്കം ചില ശതകോട്വീശരന്മാരിൽ ഒരാളാണ്.അത് കൊണ്ട് തന്നെ മസ്കിന്റെ പ്രസ്താവനകളും പോസ്റ്റുകളും വളരെ വേഗത്തിലാണ് ആളുകൾ ഏറ്റെടുക്കാറ്.
ലോകത്തെ ഏറ്റവും ധനികനായ വ്യക്തി താനല്ലെന്ന മസ്കിന്റെ പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. റഷ്യൻ പ്രസിഡന്റ് വളാഡിമർ പുടിനാണ് തന്നേക്കാൾ സമ്പന്നെന്ന് കരുതുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ലോക സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ എന്ത് തോന്നുന്നുവെന്ന ചോദ്യത്തിനാണ് മസ്ക് ഇത്തരത്തിലൊരു മറുപടി നൽകിയത്.
അതേസമയം റഷ്യ യുക്രെയ്നെ പിടിച്ചടക്കുമെന്നും അത് അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ആളുകൾ വിചാരിക്കുന്നതിനേക്കാൾ അധികം അമേരിക്ക ചെയ്തിട്ടുണ്ടെന്നും ഇത് പരസ്യമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ തന്നെ ഇലോൺ മസ്കിനേക്കാളും സമ്പത്ത് റഷ്യൻ പ്രസിഡന്റിന് ഉണ്ടെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.2017 ൽ പുടിന് 200 ബില്യൺ ഡോളർ ആസ്തിയുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു.എന്നാൽ ഇതെല്ലാം തള്ളി റഷ്യൻ പ്രസിഡന്റ് തന്നെ രംഗത്തെത്തിയിരുന്നു. അസൂയാലുക്കൾ പറഞ്ഞുണ്ടാക്കുന്നതെന്നാണ് ഇത്തരം വാർത്തകളെന്നായിരുന്നു പുടിന്റെ വാദം.
Comments