ചൈനീസ് സൈനികരുടെ ഗ്രനേഡുകൾ പ്രവർത്തിപ്പിക്കാനുള്ള പരിശീലനത്തിൽ വന്ന പാളിച്ചയുടെ വീഡിയോ വൈറലാകുന്നു. രണ്ട് സൈനികർ ഗ്രനേഡ് ബോംബുകൾ പ്രവർത്തിപ്പിക്കുന്നതിന് പരിശീലനം നേടുന്നതും , എന്നാൽ ഗ്രനേഡ് അവരുടെ കാൽ ചുവട്ടിൽ തന്നെ വീഴുന്നതിന്റെയുമാണ് വീഡിയോ.
ദൂരേയ്ക്ക് ഗ്രനേഡ് എറിയാനാണ് സൈനികർ ശ്രമിക്കുന്നത്. എന്നാൽ സൈനികൻ തിരിയുന്നതിനിടയിൽ ഗ്രനേഡ് വീഴുന്നത് അവർ നിൽക്കുന്നിടത്ത് തന്നെ . പിന്നെ പരിശീലനമൊന്നും പൂർത്തിയാക്കാൻ നിന്നില്ല ജീവനും കൊണ്ട് ഓടി രക്ഷപെടുക തന്നെ . രണ്ട് ജവാന്മാരും സമീപത്ത് നിർമ്മിച്ച ഒരു ബങ്കറിൽ ഒളിച്ചു. അപ്പോൾ ആ ഗ്രനേഡ് അവരുടെ അടുത്ത് വീണ് പൊട്ടിത്തെറിക്കുന്നു.
ഒരു സെക്കൻഡ് പോലും താമസിച്ചിരുന്നെങ്കിൽ, അവർക്ക് ജീവൻ നഷ്ടപ്പെടുമായിരുന്നുവെന്ന് ഈ 9 സെക്കൻഡ് വീഡിയോ വ്യക്തമായി കാണിച്ചു തരും. ഈ സംഭവത്തിന്റെ വീഡിയോ ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ടിക്ടോക്കിലും ട്വിറ്ററിലും പോലും ആളുകൾ ഇത് ഷെയർ ചെയ്തു.
എന്നാൽ, ഇതാദ്യമായല്ല ചൈനീസ് സൈനികർക്ക് അബദ്ധങ്ങൾ ഉണ്ടാകുന്നത് . ഇതിനുമുമ്പും സൈനികർ തങ്ങൾ നിൽക്കുന്ന ഇടത്ത് തന്നെ ഗ്രനേഡ് വർഷിക്കുന്ന ഇത്തരം നിരവധി വീഡിയോകൾ രംഗത്തെത്തിയിട്ടുണ്ട്.
Bungling army recruit sparks panic after dropping hand grenade mid throw pic.twitter.com/gJr0XSHyxH
— The Sun (@TheSun) March 17, 2022
Comments