ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കാനായി നമ്മളെല്ലാവരും പണം സൂക്ഷിച്ചുവയ്ക്കാറുണ്ട്. പണം സ്വരൂപിച്ച് ചിലപ്പോള്‍ കാലങ്ങള്‍ എടുത്തായിരിക്കും ആ സ്വപ്നം നമ്മള് സാക്ഷാത്കരിക്കുന്നത്. തമിഴ്നാട്ടിലെ ഒരു യുവാവും തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയതിന്റെ പേരില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. 2.6 ലക്ഷം ലക്ഷം രൂപയ്ക്കാണ് യുവാവ് തന്റെ പ്രിയപ്പെട്ട ബൈക്ക് സ്വന്തമാക്കിയത്. ഇതിലെന്താണ് ഇത്ര പ്രത്യേകത എന്നല്ലേ. വാഹനത്തിന് വാങ്ങാന്‍ ചിലവായ 2.6 ലക്ഷം രൂപയും യുവാവ് ഒരു രൂപ നാണയമായിട്ടാണ് നല്‍കിയത്.
സേലം സ്വദേശിയായ വി.ഭൂപതിയാണ് ഇങ്ങനെ ഒരു വ്യത്യസ്ത രീതിയിലൂടെ വാഹനം വാഹനം വാങ്ങിയത്. മൂന്ന് വര്‍ഷം കൊണ്ടാണ് ഭൂപതി ഇത്രയധികം ഒരു രൂപ നാണയങ്ങള്‍ ശേഖരിച്ചത്. നാണയങ്ങളും കൊണ്ട് ഷോറൂമിലെത്തിയ ഭൂപതി ബജാജ് ഡൊമിനാറാണ് സ്വന്തമാക്കിയത്. പത്ത് മണിക്കൂര്‍ സമയമെടുത്താണ് ഷോറൂമിലെ ജീവനക്കാര്‍ ഈ തുക മുഴുവന്‍ എണ്ണത്തീര്ത്തതെന്ന് ഭാരത് ഏജന്‍സി മാനേജരായ മഹാവിക്രാന്ത് വ്യക്തമാക്കി.
ഭൂപതിക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ ബൈക്ക് സ്വന്തമാക്കണമെന്ന് ഭൂപതി ആഗ്രഹിച്ചിരുന്നു. എന്നാല്‍ പണം തികയാത്തതിനാല്‍ ഇത്രയും വര്‍ഷം കാത്തിരിക്കുകയായിരുന്നു. പലരും ഈ സ്വപ്നത്തിന്റെ പേരില്‍ തന്നെ കളിയാക്കിയിട്ടുണ്ടെന്നും, ഇതിന് ശേഷമാണ് ഒരു രൂപ നാണയങ്ങള്‍ ശേഖരിച്ച് പിഗ്ഗി ബാങ്കില്‍ ഇട്ട് സൂക്ഷിക്കാന്‍ തുടങ്ങിയതെന്നും ഭൂപതി പറയുന്നു.
Comments