തൊടുപുഴ: കെ.റെയിൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരണം കടുപ്പിച്ച് പി. സി ജോർജ്ജ്. പിണറായി വിജയൻ മനോരോഗിയാണെന്നായിരുന്നു പിസി ജോർജിന്റെ പരാമർശം. തൊടുപുഴയിൽ കെ.റെയിൽ വിരുദ്ധ സെമിനാറിൽ സംസാരിക്കുകയായിരുന്നുപി.സി ജോർജ്.
കെ.റെയിൽ പദ്ധതിയ്ക്ക് വേണ്ട മണ്ണും കല്ലും പിണറായി വിജയൻ എവിടുന്നു കൊണ്ടുവരും.ഇപ്പോഴേ കടത്തിൽ മുങ്ങിയ കേരള ജനതയുടെ മുകളിലേക്കാണ് ഒട്ടും അനുയോജ്യമല്ലാത്ത കെ റെയിൽ കൊണ്ടുവരുന്നത്.
ശബരിമലയെ നശിപ്പിക്കാൻ ശ്രമിച്ച പിണറായി വിജയന് ശബരിമല ശാസ്താവിന്റെ ശാപം ഏറ്റിട്ടുണ്ട്. ശബരിമല ശാസ്താവിന്റെശാപം ഉള്ളത് കൊണ്ടാണ് പിണറായി ഇങ്ങനെ ഒക്കെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments