ഭുവനേശ്വർ : ഭൂമിയിൽ നിന്ന് തൊടുക്കാവുന്ന മദ്ധ്യദൂര മിസൈലിന്റെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ. ഉപരിതല – ഭൂതല-വ്യോമ മിസൈലിന്റെ രണ്ട് പരീക്ഷണങ്ങളാണ് വിജയകരമായി പൂർത്തിയാക്കിയത്. ഒഡീഷയിലെ ബലാസോറിൽ നിന്നായിരുന്നു പരീക്ഷണം.
രാവിലെ 10.15 നും, 11 നും ആണ് പരീക്ഷണങ്ങൾ നടന്നത്. ഇരു പരീക്ഷണങ്ങളിലും മിസൈൽ ലക്ഷ്യത്തെ കൃത്യതയോടെ ഭേദിച്ചതായി ഡിആർഡിഒ അറിയിച്ചു. ഡിആർഡിഒ അധികൃതർക്കൊപ്പം കരസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും പരീക്ഷണത്തിന് സാക്ഷിയായിരുന്നു . കരസേനയ്ക്ക് വേണ്ടിയാണ് ഈ മിസൈൽ നിർമ്മിക്കുന്നത്.
മിസൈലിന്റെ കൃത്യതയും വിശ്വസനീയതയും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് മിസൈലിന്റെ പരീക്ഷണങ്ങൾ നടത്തിയത്.മിസൈലും അതിനുളളിലെ ആയുധ സംവിധാനങ്ങളും റഡാറും ഉൾപ്പെടെയുള്ളവയും മികച്ച പ്രവർത്തനം കാഴ്ചവെച്ചതായി ഡിആർഡിഒ വ്യക്തമാക്കി.
ഞായറാഴ്ചയും മിസൈൽ പരീക്ഷണം നടന്നിരുന്നു. ഇത് വിജയിച്ചശേഷമാണ് അധികൃതർ തുടർ പരീക്ഷണങ്ങളിലേക്ക് കടന്നത്.
Comments