ചെന്നൈ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 800 ഗ്രാം തൂക്കം വരുന്ന എട്ട് സ്വർണക്കട്ടികളുമായി വിദേശി പിടിയിൽ. 24 കാരറ്റ് തങ്കമാണ് പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അറസ്റ്റിലായ പ്രതിയുടെ വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല
അന്താരാഷ്ട്ര വിപണിയിൽ 38.32 ലക്ഷം രൂപ വിലവരുന്ന സ്വർണക്കട്ടികളാണ് പിടികൂടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണക്കട്ടികൾ പിടികൂടിയത്.
സ്വർണം കുവൈറ്റിൽ നിന്നും ചെന്നൈയിലേയ്ക്ക് കടത്താനായിരുന്നു പ്രതിയുടെ ശ്രമം. കസ്റ്റംസ് ആക്ട് 1962 പ്രകാരമാണ് സ്വർണക്കട്ടികൾ പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും കസ്റ്റംസ് അറിയിച്ചു.
Comments