കൊച്ചി: സർക്കാർ ജോലി തേടുന്നതിനൊപ്പം യുവജനത സ്വയംസംരംഭകരാവാനും ശ്രമിക്കണമെന്ന് സ്വദേശി ജാഗരൺമഞ്ച് അഖിലഭാരതീയ സഹസംഘടനാ സെക്രട്ടറി സതീഷ് കുമാർ. സ്വാവലംബി ഭാരത് അഭിയാൻ സംസ്ഥാനസമിതി രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചൈനയെക്കാൾ യുവജനങ്ങളുള്ളത് ഭാരതത്തിലാണ്. 15 നും 29നും ഇടയിൽ പ്രായമുള്ള 37 കോടി യുവജനങ്ങളാണ് ഇവിടെയുള്ളത്. അവർ തൊഴിലന്വേഷകരാണെന്നും യുവാക്കൾ യുവസംരംഭകരായി നിരവധി കുടുംബങ്ങൾക്ക് ജോലി നൽകുന്നവരായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘനയുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്നും നൂറ് കണക്കിന് യുവാക്കൾ സംരംഭകരായെന്നും അദ്ദേഹം പറഞ്ഞു.
ആത്മനിർഭർ ഭാരത് രാജ്യത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി ആർഎസ്എസ് പ്രാന്തകാര്യവാഹ് പി.എൻ.ഈശ്വരൻ പറഞ്ഞു. ആർഎസ്എസ് പ്രാന്തപ്രചാരക് എസ്.സുദർശൻ, സഹകാർ ഭാരതി സഹസംയോജകൻ വർഗീസ് വർഗീസ് തൊടുപറമ്പിൽ, ബിഎംഎസ് സംഘടനാ സെക്രട്ടറി കെ.മഹേഷ്, അനിൽ എസ് പിള്ള എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ടി.വി പ്രസാദ് ബാബു(പ്രഭാരി)അനിൽ എസ് പിള്ള(സംയോജകൻ)എസ്.വെങ്കിടേഷ്(സഹസംയോജകൻ)അഡ്വ.രശ്മി(മഹിള സഹസംയോജക)
Comments