കുവൈറ്റ് സിറ്റി : 2021 -22 വർഷത്തെ മികച്ച സ്കൂളിനുള്ള ഇന്ത്യൻ ബിസിനസ് ഫോറം കൗൺസിൽ അവാർഡ് ഇന്ത്യൻ എഡ്യൂക്കേഷൻ സ്കൂൾ ഭവൻസ് കുവൈറ്റ് സ്വന്തമാക്കി. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകളെ കണക്കിലെടുത്തു തുടർച്ചയായി ഇത് മൂന്നാം തവണയാണ് ഭവൻസ് കുവൈറ്റ് മികച്ച സ്കൂളിനുള്ള അവാർഡ് സ്വന്തമാക്കുന്നത്.
ഭവൻസ് മിഡ്ഡിൽഈസ്റ്റ് ചെയർമാൻ എൻ.കെ രാമചന്ദ്രൻ മേനോൻ, സ്കൂൾ പ്രിൻസിപ്പൽ ടി. പ്രേംകുമാർ മുതലായവർ ഹൈനസ് ഇന്ത്യൻ അംബാസിഡർ ഓഫ് ഇന്ത്യ ടു കുവൈറ്റ് സിബി ജോർജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ സയൻസ്, കോമേഴ്സ് വിഷയങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വേദിയിൽ അനുമോദിച്ചു.
Comments