തിരുവനന്തപുരം: വൈദ്യുതി ബോർഡ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ ശ്രീ എമ്മിനെ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി സിഐടിയു. പരിപാടി ബഹിഷ്കരിക്കുമെന്ന് ബോർഡിലെ സിഐടിയു വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ഏതെങ്കിലും പ്രത്യേക വിഭാഗത്തിൽ പെട്ട ആത്മീയ വ്യക്തിത്വത്തെ, പൊതുമേഖലാസ്ഥാപനത്തിൽ കൊണ്ടുവരുന്നത് ശരിയല്ലെന്നാണ് ആക്ഷേപം. ശ്രീ എമ്മിനോട് സംഘടനയ്ക്ക് വിയോജിപ്പില്ലെന്നും സിഐടിയു വിശദീകരണമായി പറയുന്നു.
വൈദ്യുതി ബോർഡിന്റെ 65ാം വാർഷികത്തോടനുബന്ധിച്ചാണ് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ പ്രഭാഷണ പരമ്പരയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യോഗയിലൂടെ സമ്മർദ്ദരഹിതമായ ജീവിതവും ജോലിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്താനാണ് ശ്രീ എമ്മിനെ ക്ഷണിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം പ്രഭാഷണത്തിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നാണ് കെ എസ് ഇ ബി മാനേജ്മെന്റ് പറയുന്നത്. പരിപാടിയുമായി മുന്നോട്ട് പോകുമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
Comments