ലക്നൗ : 30 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തുകൊണ്ട് രാജ്യത്ത് ഏറ്റവുമധികം വാക്സിനേഷൻ നടത്തിയ സംസ്ഥാനമെന്ന റെക്കോർഡുമായി ഉത്തർപ്രദേശ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 30 കോടി ഡോസ് വാക്സിൻ നൽകുന്ന സംസ്ഥാനമായി യുപി മാറിയിരിക്കുകയാണ്. ഇതിന് വേണ്ടി പ്രയത്നിച്ച ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കും ജനങ്ങൾക്കും വേണ്ടി ഇത് സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോവിൻ പോർട്ടലിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. 15 നും 17 നും ഇടയിൽ പ്രായമുള്ള 2,05,03,327 കുട്ടികളിൽ കുത്തിവെപ്പ് നടത്തി. 12 നും 14 നും ഇടയിൽപ്രായമുള്ള 9,60,066 കുട്ടികളാണ് വാക്സിൻ സ്വീകരിച്ചത്. 24.25 ലക്ഷം ബൂസ്റ്റർഡോസും കുത്തിവെച്ചു.
കൊറോണ പ്രതിരോധം ശക്തമാക്കുന്നതിനായി യോഗി സർക്കാർ നിർണായക തീരുമാനങ്ങൾ സ്വീകരിച്ചിരുന്നു. മികച്ച നടപടികളിലൂടെ കൊറോണ വ്യാപനം കുറയ്ക്കാനും സംസ്ഥാനത്തിന് സാധിച്ചിരുന്നു. കഴിഞ്ഞ ദിവസം 1.3 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതിൽ ആരെ 354 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 49 രോഗികൾ, രോഗം ഭേദമായി ആശുപത്രി വിട്ടു.
Comments