ന്യൂഡൽഹി : സസ്യാഹാരത്തിന് പകരം യാത്രക്കാർക്ക് മാംസാഹാരം വിളമ്പിയ എയർ ഇന്ത്യ ജീവനക്കാരെ പുറത്താക്കി എയർലൈൻസ് കമ്പനി. രണ്ട് ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. മാർച്ച് 25 ന് ടോക്കിയോ-ഡൽഹി വിമാനത്തിലാണ് സംഭവം നടന്നത്.
വിമാന യാത്രികൻ അദ്ദേഹത്തിന് വേണ്ടി സസ്യാഹാരമായി ബുക്ക് ചെയ്തിരുന്നത്. എന്നാൽ വിമാനത്തിലെ ക്രൂ മെമ്പേഴ്സ് ഇയാൾക്ക് മാംസം വിളമ്പി. തനിക്ക് ഓർഡർ ചെയ്ത ഭക്ഷണമല്ല കിട്ടിയത് എന്ന് വ്യക്തമായതോടെ ഇയാൾ പരാതി നൽകുകയായിരുന്നു.
നേരത്തെ ബുക്ക് ചെയ്തത് മൂലമുണ്ടായ സംശയമാണ് തെറ്റായ ഭക്ഷണം നൽകാൻ ഇടയാക്കിയത് എന്നാണ് വിലയിരുത്തൽ. സംഭവത്തിൽ കമ്പനി അന്വേഷണത്തിന് ഉത്തരവിട്ടു.
Comments