സോൾ : ദക്ഷിണ കൊറിയയിൽ വിമാനാപകടം. പരിശീലനത്തിനിടെ രണ്ട് വ്യോമസേന വിമാനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
തെക്ക് കിഴക്കൻ നഗരമായ സച്ചിയോണിലാണ് സംഭവം. രണ്ട് KT-1 ട്രെയ്നർ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. പരിശീലനത്തിനിടെ വിമാനങ്ങൾ മലയിൽ ഇടിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം
മൂന്ന് പേർ മരിച്ചു എന്നാണ് പ്രാഥമിക വിവരം. മൂന്ന് ഹെലികോപ്റ്ററും, 20 വാഹനങ്ങളും സന്നദ്ധ പ്രവർത്തകരും പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. വിമാനാപകടം നടന്നതായി ദക്ഷിണ കൊറിയൻ വ്യോമസേന സ്ഥിരീകരച്ചു. എന്നാൽ എത്ര പേർ മരിച്ചു എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Comments