ഇസ്ലാമിക മതപ്രഭാഷകനായ മൂസ സെറന്റോണിയോ ഇസ്ലാം മതവും ഭീകരവാദവും ഉപേക്ഷിച്ചത് വാർത്തയായിരുന്നു. സിറിയയിലെ ജിഹാദി ഭീകരസംഘടനയിൽ ചേരാൻ ധാരാളം വിദേശഭീകരരെ പ്രേരിപ്പിച്ച മുൻ ഓസ്ട്രേലിയൻ ഇസ്ലാമിക പ്രഭാഷകനായിരുന്നു ഇദ്ദേഹം. ഇപ്പോഴിതാ ഇസ്ലാം മതം ഉപേക്ഷിതിന്റെ കാരണം വിവരിക്കുകയാണ് മൂസ സെന്റോണിയോ. അദ്ദേഹം ജയിലിൽ നിന്നും എഴുതിയ ഒരു കത്തിലാണ് ഇസ്ലാം മതം ഉപേക്ഷിക്കാനുള്ള കാരണം വിവരിക്കുന്നത്. ഐഎസ് നശിക്കണമെന്നും ലോകത്ത് നിന്നും തുടച്ച് നീക്കണമെന്നും സെറന്റോണിയോ പറയുന്നു.
റോബർട്ട് സെറന്റോണിയോ എന്നാണ് യഥാർത്ഥ പേര്. ഐറിഷ് കത്തോലിക്ക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 17-ാം വയസ്സിൽ ഇസ്ലാം മതത്തിലേക്ക് തിരിയുകയായിരുന്നു. തുടർന്ന് ഫിലിപ്പീൻസിലേക്ക് പോവുകയും ചെയ്തു. ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നാലെ യുട്യൂബ് ചാനൽ തുടങ്ങുകയും ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ യുവാക്കളെ അദ്ദേഹം പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. നിരവധി യുവാക്കളാണ് പ്രഭാഷണത്തിൽ വീഴുകയും ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തത്.
ഇയാളുടെ നടപടികളെ തുടർന്ന് 2014ൽ മൂസയെ നാടുകടുത്തി. ഐഎസിൽ ചേരാനുള്ള ഉദ്ദേശ്യത്തോടെ ഇന്തോനേഷ്യയിലേക്ക് കപ്പൽ കയറാൻ പദ്ധതിയിട്ടെന്നാരോപിച്ച് 2016ൽ മൂസയേയും നാല് അനുയായികളേയും ഓസ്ട്രേലിയൻ അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു. ഇപ്പോൾ ഓസ്ട്രേലിയൻ ജയിലിലാണ് ഇദ്ദേഹമുള്ളത്. സെറന്റോണിയോ അറസ്റ്റിലാകുന്നതിന് മുമ്പ് ഐഎസ് ഭീകരരുമായി സോഷ്യൽമീഡിയ വഴി വളരെക്കാലം ആശയവിനിമയം നടത്തിയിരുന്നു.
അമേരിക്കൻ ഉദ്യോഗസ്ഥരെ കൊല്ലണമെന്ന് ആവശ്യപ്പെടാനും സിറിയൻ തീവ്രവാദികളെ അഭിനന്ദിക്കാനും അദ്ദേഹം പലപ്പോഴും സോഷ്യൽ മീഡിയ ഉപയോഗിച്ചു. 2021 ജൂണിൽ സെറന്റോണിയോ ഐഎസിനെ നിരാകരിക്കുകയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ തന്റെ പങ്ക് സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മെൽബണിലെ പോർട്ട് ഫിലിപ്പ് ജയിലിൽ നിന്ന് അയച്ച ഒരു കത്തിൽ താൻ ഐസിസ് ഉപേക്ഷിച്ചതായി സെറന്റോണിയോ പറയുന്നുണ്ട്.
കഴിഞ്ഞ 17 വർഷമായി താൻ തികച്ചും തെറ്റായിരുന്നുവെന്ന് സെറന്റോണിയോ പറയുന്നു. ജയിലിൽ കഴിയുമ്പോൾ ഖുർആൻ വായിച്ചെന്നും അതിലെ കാര്യങ്ങളെല്ലാം കോപ്പിയടിയാണെന്നും മനസിലായി. ഖുർആൻ സ്വയം ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകായണ്. നിരവധി യുവാക്കളുടെ ഭാവിയാണ് താൻ തകർത്തതെന്നും സെറന്റോണിയോ പറഞ്ഞു. ഖുർആൻ ദൈവിക പ്രചോദനമല്ലെന്നും സാങ്കൽപ്പിക വിവരണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സെറന്റോണിയോ പറഞ്ഞു. യഥാർത്ഥ ഇസ്ലാം എന്നാൽ വിഡ്ഢിത്തമാണെന്നും സെറന്റോണിയോ വ്യക്തമാക്കുന്നു.
Comments