ചെന്നൈ: വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നിന്ന് മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലെ കൽവരയൽ മലയിലെ വനവാസി വീടുകളിലൊന്നിലാണ് സംഭവം നടന്നത്.
ഗൃഹനാഥനായ രാജയും ഭാര്യയും പത്ത് മാസം പ്രായം മാത്രമുള്ള മകനുമാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.കഴിഞ്ഞ ദിവസം രാജയുടെ ഭാര്യ ഗ്യാസ് സ്റ്റൗവിൽ പാൽ തിളപ്പിക്കാൻ വെച്ച ശേഷം അയൽവാസിയുടെ വീട്ടിലേക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്.
ക്ഷേമാന്വേഷണത്തിനിടെ പാൽ തിളപ്പിക്കാൻ വെച്ച കാര്യം യുവതി മറന്നു പോയി.തുടർന്ന് വൈക്കോൽ മേഞ്ഞ വീടിന് തീപിടിച്ചു. ഉടൻ തന്നെ വീട്ടുകാരേയും അയൽവാസികളേയും മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.
Comments