ന്യൂഡൽഹി: റമദാൻ വ്രതാരംഭത്തിന് തുടക്കമിട്ടതോടെ വിശ്വാസികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിശുദ്ധ റമദാൻ മാസാരംഭത്തിൽ ഏവർക്കും ആശംസകൾ നൽകുന്നതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പാവപ്പെട്ടവരെ സേവിക്കാൻ ഈ പുണ്യമാസം ജനങ്ങളെ പ്രചോദിപ്പിക്കട്ടെയെന്നും സമൂഹത്തിൽ ശാന്തിയുടെയും ഐക്യത്തിന്റെയും അനുകമ്പയുടെയും ചൈതന്യം പടരട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
Greetings on the commencement of Ramzan. pic.twitter.com/Q5YaWzaz38
— Narendra Modi (@narendramodi) April 2, 2022
മലപ്പുറത്തും കന്യാകുമാരിയിലും മാസപ്പിറവി കണ്ടതോടെ നാളെ മുതൽ കേരളത്തിൽ റമദാൻ വ്രതാരംഭം തുടങ്ങുകയാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
Comments