തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ റമദാൻ വ്രതാരംഭം. കന്യാകുമാരിയിലും മലപ്പുറം പരപ്പനങ്ങാടിയിലും മാസപ്പിറവി ദ്യശ്യമായ സാഹചര്യത്തിലാണ് ഇന്ന് മുതൽ റമദാൻ വ്രതാരംഭം തുടങ്ങാൻ തീരുമാനമായത്. ഒരുമാസം നീളുന്ന വ്രതത്തിനാണ് ഇന്ന് തുടക്കമാകുന്നത്. കൊറോണ വ്യാപനം ഗണ്യമായി കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ പ്രാർത്ഥനാ സൗകര്യങ്ങൾക്കേർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചിച്ചുണ്ട്.
കന്യാകുമാരി പുതുപ്പേട്ടയിലാണ് മാസപ്പിറവി ആദ്യം ദ്യശ്യമായത്. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ വ്രതാരംഭം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. ശേഷമാണ് മലപ്പുറം പരപ്പനങ്ങാടിയിൽ മാസപ്പിറവി കണ്ടത്. ഇതോടെ കേരളത്തിൽ നാളെ മുതൽ റമദാൻ വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
വിശുദ്ധ റമദാൻ മാസത്തിൽ വിശ്വാസികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയിരുന്നു. പാവപ്പെട്ടവരെ സേവിക്കാൻ ഈ പുണ്യമാസം ജനങ്ങളെ പ്രചോദിപ്പിക്കട്ടെയെന്നും സമൂഹത്തിൽ ശാന്തിയുടെയും ഐക്യത്തിന്റെയും അനുകമ്പയുടെയും ചൈതന്യം പടരട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. മാസപ്പിറവി ദൃശ്യമായതോടെ ഉത്തരേന്ത്യയിലും ഇന്ന് തന്നെയാണ് വ്രതാരംഭം.
Comments