മുംബൈ: ആനന്ദ് മഹീന്ദ്ര പങ്കുവെയ്ക്കുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രചോദനപരമായതോ അല്ലെങ്കിൽ ആളുകളെ ചിന്തിപ്പിക്കുന്ന വിധത്തിലുള്ളതോ ആയ പോസ്റ്റുകളാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. അത്തരത്തിൽ കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ചൊരു സമവാക്യം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ദൃഢനിശ്ചയം + ലാളിത്യം + ക്ഷമ = വിജയം എന്ന ഫോർമുലയാണ് പങ്കുവെച്ചത്. ഇപ്പോഴിതാ ഇത് തെളിയിക്കുന്ന മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുയാണ് ആനന്ദ് മഹീന്ദ്ര.
അന്ന് ചെറിയ കുട്ടിയിലൂടെയാണ് ഈ ഫോർമുല പങ്കുവെച്ചതെങ്കിൽ ഇന്ന് കഥ 20കാരനായ എം സുരേന്ദറിന്റേതാണ്. ചെന്നൈയിലെ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ അവസാന വർഷ വിദ്യാർത്ഥിയാണ് സുരേന്ദർ. ചെന്നൈയിലെ പോണ്ടി മാർക്കറ്റിൽ ജോലി ചെയ്താണ് ഇയാൾ പഠിക്കുന്നത്. മാർക്കറ്റിൽ ആളുകളുടെ രേഖാ ചിത്രങ്ങൾ വരച്ച് നൽകുകയാണ് ചെയ്യുന്നത്. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബമായതിനാൽ പഠനം ഉപേക്ഷിക്കാതിരിക്കാനാണ് അദ്ദേഹം വൈകുന്നേരം മാർക്കറ്റിൽ ചിത്രം വരയ്ക്കുന്ന ജോലി ചെയ്യുന്നത്.
‘ദൃഢനിശ്ചയം + ലാളിത്യം + ക്ഷമ = വിജയം വിജയത്തിന്റെ ഫോർമുല പിന്തുടരുന്ന മറ്റൊരു ധീരൻ. കൂടുതൽ ലാഭകരമായ മറ്റൊരു ജോലി ചെയ്യാമായിരുന്നിട്ടും കലയിൽ ഉറച്ചു നിന്നതിൽ ഞാൻ അഭിനന്ദിക്കുന്നു. എന്റൊരു ചിത്രം സുരേന്ദറിനെ കൊണ്ട് വരപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്’ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
സുരേന്ദർ ഇതുവരെ നിരവധി ആളുകളെ വരിച്ചിട്ടുണ്ട്. പല പ്രമുഖരും അതിൽപ്പെടുന്നു. അച്ഛനും ഇളയ സഹോദരനും ഒപ്പമാണ് സുരേന്ദർ താമസിക്കുന്നത്. ചെറുപ്പം മുതലേ ചിത്രരചനയിൽ ഏർപ്പെട്ടിരുന്ന അദ്ദേഹം നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് ഒട്ടനവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ആനന്ദ് മഹീന്ദ്ര കൂടി ട്വീറ്റ് ചെയ്തതോടെ സുരേന്ദറിനെ തേടി നിരവധി പേരാണ് എത്തുന്നത്.
Another braveheart following the “Determination+Ingenuity+Patience=Success” formula. I cheer his sticking to the arts, despite pressure to enter a more lucrative profession.I plan to commission a portrait by sending him a photo! #MondayMotivation https://t.co/B0fCarXaeI
— anand mahindra (@anandmahindra) April 4, 2022
Comments